കാലവർഷം: പ്രത്യേകസംഘം രൂപീകരിച്ചു
Tuesday 02 June 2026 12:49 AM IST
തിരുവനന്തപുരം: കാലവർഷ കെടുതികൾ പ്രതിരോധിക്കാനുള്ള പ്രവൃത്തികൾ ഏകോപിപ്പിക്കുന്നതിനും പരിശോധനകൾക്കുമായി ചീഫ് എൻജിനിയർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു. സംഘം സംസ്ഥാനത്തുടനീളം പരിശോധന നടത്തുന്നുണ്ട്. ഈ വിഭാഗത്തിന്റെ നിർദ്ദേശങ്ങൾക്ക് അനുസൃതമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തും. കൽവെർട്ടുകളും അഴുക്കുചാലുകളും വൃത്തിയാക്കൽ, റോഡിലെ കുഴികൾ നികത്തൽ, അപകടകരമായ വൃക്ഷശിഖരങ്ങൾ വെട്ടിമാറ്റൽ എന്നിവ പുരോഗമിക്കുന്നു. 44 പാലങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 1.65 കോടി രൂപയുടെ ഭരണാനുമതി നൽകി.