നിയമസഭാ മന്ദിരത്തിൽ ബി.ജെ.പിക്ക് ഓഫീസ്
Wednesday 03 June 2026 12:24 AM IST
തിരുവനന്തപുരം: നിയമസഭാ മന്ദിരത്തിൽ ബി.ജെ.പിക്ക് പാർലമെന്ററി പാർട്ടി ഓഫീസ് അനുവദിച്ചു. 302-ാം മുറിയാണ് അനുവദിച്ചത്. യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുകോണത്തിനാണ് ഓഫീസിന്റെ ചുമതല. പാർലമെന്ററി പാർട്ടി നേതാവായി ബി.ബി.ഗോപകുമാറിനെ തിരഞ്ഞെടുത്തിരുന്നു . പിന്നാലെയാണ് ഓഫീസും അനുവദിച്ചത്. 2016ൽ ബി.ജെ.പിക്ക് ഒരു എം.എൽ.എ ഉണ്ടായിരുന്നെങ്കിലും ഓഫീസ് അനുവദിച്ചിരുന്നില്ല. 19നാണ് ഓഫീസ് ഉദ്ഘാടനം.