പ്രിയങ്കഗാന്ധിക്കെതിരായ തിരഞ്ഞെടുപ്പ് ഹർജി മാറ്റി
കൊച്ചി: വയനാട് ലോക്‌സഭാംഗം പ്രിയങ്ക ഗാന്ധിയുടെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്യുന്ന ഹർജി ഹൈക്കോടതി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി. ഹർജി നിലനിൽക്കില്ലെന്ന തർക്കം പ്രിയങ്ക ഉന്നയിച്ചിട്ടുണ്ട്. വിശദമായി വാദം കേൾക്കാനാണ് ജസ്റ്റിസ് ജി. ഗിരീഷ് ഹർജി മാറ്റിയത്. ബി.ജെ.പി.സ്ഥാനാർത്ഥിയായിരുന്ന നവ്യ ഹരിദാസാണ് ഹർജിക്കാരി.നാമനിർദ്ദേശ പത്രികയോടൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ പ്രിയങ്കയുടെയും ഭർത്താവ് റോബർട്ട് വാദ്രയുടെയും ആസ്തി വിവരങ്ങൾ പൂർണമല്ലെന്നാണ് ഹർജിയിലെ ആരോപണം. ഇത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നു ആവശ്യപ്പെടുന്നു.
ആരിഫിന്റെ ഹർജിയിൽ
10 പ്രാഥമിക വാദം ആലപ്പുഴ എം.പി കെ.സി. വേണുഗോപാലിന്റെ തിരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്ത് ഇടത് സ്ഥാനാർത്ഥിയായിരുന്ന എ.എം. ആരിഫ് ഫയൽ ചെയ്ത ഹർജിയിൽ ജൂൺ 10ന് പ്രാഥമിക വാദം കേൾക്കും. ഹർജി ഫയലിൽ സ്വീകരിച്ചിട്ടില്ല. ഈ വിഷയത്തിലായിരിക്കും ആദ്യം വാദം കേൾക്കുക.