കേരള സർവകലാശാല
മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബിസിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎ സംസ്കൃതം സ്പെഷ്യൽ (വേദാന്ത,ന്യായ,വ്യാകരണ,സാഹിത്യ ആൻഡ് ജ്യോതിഷ) പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ഡിസംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ എംഎസ്സി ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്മെന്റ്), എംഎസ്സി ഹോം സയൻസ് (എക്സ്റ്റൻഷൻ എജ്യൂക്കേഷൻ), എംഎസ്സി ഹോം സയൻസ് (ഫുഡ് ആൻഡ് നൂട്രീഷ്യൻ), എംഎസ്സി ഹോം സയൻസ് (നൂട്രീഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
വിദൂര വിദ്യാഭ്യാസ വിഭാഗം മേയിൽ നടത്തിയ ആറാം സെമസ്റ്റർ ബിബിഎ പരീക്ഷയുടെ പ്രോജക്ട്, വൈവ വോസി 4ന് കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ വച്ച് നടത്തും.
മൂന്നാം സെമസ്റ്റർ എംഎഡ് (2022 സ്കീം-റെഗുലർ&സപ്ലിമെന്ററി) പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
എം.എഡ് പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. സ്പോട്ട് അഡ്മിഷൻ 8ന് സർവകലാശാല സെനറ്റ് ഹാളിൽ വച്ച് നടത്തും.
എം.ജി സർവകലാശാല വാർത്തകൾ
പ്രാക്ടിക്കൽ നാലാം സെമസ്റ്റർ ബി.എഫ്.ടി/ബി.എസ്.സി അപ്പാരൽ ആൻഡ് ഫാഷൻ ഡിസൈൻ(സി.ബി.സി.എസ്) (പുതിയ സ്കീം 2023 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, 2019-23 വരെ അഡ്മിഷനുകൾ റീ അപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്സി ചാൻസ്) ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷകൾ 10 മുതൽ നടക്കും. ആറാം സെമസ്റ്റർ ഐ.എം.സി.എ (2024 അഡ്മിഷൻ റഗുലർ, 2020-23 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി) ഏപ്രിൽ 2026 പ്രാക്ടിക്കൽ പരീക്ഷകൾ 19 -24 വരെ നടക്കും.
കണ്ണൂർ സർവകലാശാല വാർത്തകൾ
പരീക്ഷാ ഫലം അഫിലിയേറ്റഡ് കോളേജുകളിലെയും സെന്ററുകളിലെയും ഒന്നാം സെമസ്റ്റർ എം.ബി.എ ഡിഗ്രി (റഗുലർ/ സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ്) ഒക്ടോബർ 2025 പരീക്ഷാഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് ജൂൺ 12 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഹാൾടിക്കറ്റ് പ്രൈവറ്റ് രജിസ്ട്രേഷൻ നാലാം സെമസ്റ്റർ എം.എ/എം.കോം ഡിഗ്രി(റഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് ) ഏപ്രിൽ 2026 പരീക്ഷയുടെ ഹാൾടിക്കറ്റ് വിദ്യാർത്ഥികൾക്ക് സർവകലാശാല വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കാം. പ്രിന്റൗട്ടിൽ ഫോട്ടോ പതിച്ച് സാക്ഷ്യപ്പെടുത്തി ഹാൾടിക്കറ്റിൽ പറഞ്ഞിരിക്കുന്ന പരീക്ഷാ കേന്ദ്രത്തിൽ ഹാജരാകണം. ഫോട്ടോ സ്വയം സാക്ഷ്യപ്പെടുത്തുന്നവർ ഫോട്ടോ പതിച്ച ഏതെങ്കിലും ഗവ. അംഗീകൃത അസ്സൽ തിരിച്ചറിയൽ കാർഡ് കൈവശം കരുതണം.