കെ.പി.സി.സി ആസ്ഥാനത്ത് വിപുല യോഗം
Thursday 04 June 2026 1:49 AM IST
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള രാഷ്ട്രീയ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്യാൻ എം.എൽ.എമാരുടെയും എം.പിമാരുടെയും കെ.പി.സി.സി-ഡി.സിസി ഭാരവാഹികളുടെയും യോഗം ജൂൺ ആറിന് രാവിലെ പത്ത് മുതൽ വൈകിട്ട് വരെ കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാ ഭവനിൽ ചേരും.
കോൺഗ്രസ് മന്ത്രിമാരുടെ പേഴസ്ണൽ സ്റ്റാഫിനെ നിയമിക്കുന്നതും സർവീസ് സംഘടനകൾ, മറ്റ് പോഷക സംഘടനകൾ എന്നിവയെ സർക്കാരുമായി കൂട്ടിയിണക്കുന്നതുമുൾപ്പെടെയുള്ള വിഷയങ്ങൾ പരിഗണിക്കും.