കേരളം ഇന്ധന നികുതി കുറയ്ക്കണം: സുരേഷ് ഗേപി
തൃശൂർ: ഇന്ധനവില വർദ്ധിക്കാനിടയായ പശ്ചാത്തലം മാറുമ്പോൾ വിലകുറയ്ക്കാൻ ഓയിൽ കമ്പനികളോട് ആവശ്യപ്പെടുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി മാദ്ധ്യമങ്ങളോട് പറഞ്ഞു. നികുതി കുറയ്ക്കാൻ കേരളം തയ്യാറാകണം. യുദ്ധപശ്ചാത്തലത്തിൽ നികുതി വർദ്ധിച്ചപ്പോൾ അത് പിരിക്കേണ്ടെന്ന് സംസ്ഥാനം തീരുമാനിച്ചില്ല. യു.പി.എ ഭരണകാലത്ത് യുദ്ധമില്ലാതിരുന്നിട്ടും പലതവണ വില വർദ്ധിപ്പിച്ചു. 47 രാജ്യങ്ങളിൽ നിന്ന് ഇന്ത്യ ഇന്ധനം ഇറക്കുമതി ചെയ്യുന്നുണ്ട്. പ്രധാനമന്ത്രിയുടെ വിദേശസന്ദർശന ചെലവിനെക്കുറിച്ച് അന്വേഷിക്കുന്നവർ നേട്ടങ്ങൾ കാണുന്നില്ല. യു.എ.ഇ സന്ദർശനത്തിലൂടെ 2030 വരെയുള്ള ഇന്ധന പദ്ധതികൾക്ക് ഊർജ്ജം പകരുന്ന നീക്കമാണ് നടത്തിയത്. കേരളത്തിൽ എയിംസിനായി എവിടെ വേണമെങ്കിലും സ്ഥലം നൽകാമെന്ന മന്ത്രി കെ.മുരളീധരന്റെ പ്രസ്താവന കേന്ദ്രമന്ത്രി സ്വാഗതംചെയ്തു. എയിംസിന്റെ പേരിൽ എല്ലാവരും തന്നെ പരിഹസിച്ചെന്നും പദ്ധതി യാഥാർത്ഥ്യമായാൽ ക്രെഡിറ്റ് തനിക്കായിരിക്കുമെന്നും കൂട്ടിച്ചേർത്തു.