എസ്.എഫ്.ഐ നേതാവിന് ജാമ്യം ഇല്ല

Thursday 04 June 2026 1:54 AM IST

തിരുവനന്തപുരം: ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ പ്രതിഷേധം തടഞ്ഞ സി.ആർ.പി.എഫ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ എസ്.എഫ്. ഐ ജില്ലാ പ്രസിഡന്റും അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ വിജയ് വിമലിന്റെ ജാമ്യ ഹർജി കോടതി തള്ളി. സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും സംഭവ സ്ഥലത്തെ പ്രതിയുടെ സാന്നിദ്ധ്യവും പൊലീസിനെ ആക്രമിക്കുന്നതും വ്യക്തമാണെന്ന് കോടതി ഉത്തരവിൽ പറയുന്നു.