കേരള സർവകലാശാല പരീക്ഷ
നാലു വർഷ ബിരുദം രണ്ടാം സെമസ്റ്റർ ജൂൺ പരീക്ഷകളുടെ ഓൺലൈൻ
രജിസ്ട്രേഷൻ 28 മുതൽ ആരംഭിക്കും.
ആറാം സെമസ്റ്റർ ഇൻറ്റഗ്രേറ്റഡ് പഞ്ചവത്സര ബി.എ/ബി.കോം/ബി.ബി.എ എൽ എൽ ബി ബിരുദ പരീക്ഷകളുടെ ഫലം പ്രസിദ്ധികരിച്ചു.
ബി.ടെക് പാർട്ട് ടൈം റീസ്ട്രക്‌ചേർഡ് കോഴ്‌സ് - 2013 സ്കീം -ഒന്നാം സെമസ്റ്റർ (ഏപ്രിൽ 2025), മൂന്നാം സെമസ്റ്റർ (ഫെബ്രുവരി 2025) എന്നിവയുടെ പരീക്ഷാഫലം പ്രസിദ്ധികരിച്ചു.
മൂന്നാം സെമസ്റ്റർ എം.എ മ്യൂസിക് (വയലിൻ), എം.എ മ്യൂസിക് (വീണ), എം.എ മ്യൂസിക് (വോക്കൽ), എം.എ ഹിസ്റ്ററി (വേൾഡ് ഹിസ്റ്ററി & ഹിസ്റ്റോഗ്രാഫി), എം.എ ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ ബി.എ ഇംഗ്ലീഷ് ആൻഡ് മീഡിയ സ്റ്റഡീസ് ഡിസംബർ പരീക്ഷയുടെ
സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചവർ ഐ ഡി കാർഡ് /ഹാൾടിക്കറ്റുമായി 29 മുതൽ ജൂൺ 5 വരെയുള്ള പ്രവൃത്തിദിനങ്ങളിൽഇ.ജെ-3 സെക്ഷനിൽ ഹാജരാകണം.
ഓർമിക്കാൻ...
1. കെമാറ്റ് അഡ്മിറ്റ് കാർഡ്:- മേയ് 31ന് നടക്കുന്ന കേരള മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ (കെമാറ്റ് സെഷൻ 2- 2026) അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ചു. വെബ്സൈറ്റ്: www.cee.kerala.gov.in