സംസ്ഥാനത്ത് പ്ലസ് വൺ സീറ്റുകൾ കൂട്ടി, അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ
Monday 25 May 2026 10:40 PM IST
തിരുവനന്തപുരം : സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് സർക്കാർ. ഒൻപത് ജില്ലകളിൽ സീറ്റ് വർദ്ധിപ്പിച്ചു. ഏഴ് ജില്ലകളിൽ എല്ലാ ഹയർസെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർദ്ധിപ്പിച്ചത്.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് 30 ശതമാനം സീറ്റ് വർദ്ധിപ്പിച്ചത്. ഇതേ ജില്ലകളിലെ എല്ലാ എയ്ഡഡ് സ്കൂളുകൾക്കും 20 ശതമാനം സീറ്റ് വർദ്ധനയാണ് അനുവദിച്ചിരിക്കുന്നത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ ,എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20 ശതമാനം സീറ്റ് വർദ്ധിപ്പിച്ചിട്ടുണ്ട്.