മന്ത്രി ആർ ബിന്ദുവിന്റെ മകൻ വിവാഹിതനായി; ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും മമ്മൂട്ടിയും അടക്കമുള്ള പ്രമുഖർ

Friday 11 July 2025 10:01 PM IST

തൃശൂർ: മന്ത്രി ആർ ബിന്ദുവിന്റെയും സി പി എം നേതാവ് എ വിജയരാഘവന്റെയും മകൻ ഹരികൃഷ്ണൻ വിവാഹിതനായി. മാടക്കത്തര സ്വദേശിനി അശ്വതിയാണ് വധു. തൃശൂർ കുട്ടനെല്ലൂർ സിവീസ് പ്രസിഡൻസിയിൽവച്ചായിരുന്നു വിവാഹം നടന്നത്.

ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, നടൻ മമ്മൂട്ടി, സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, മന്ത്രിമാർ, രാഷ്ട്രീയ - സാമൂഹിക -സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ അടക്കം പങ്കെടുത്തു.