നവീൻ ബാബു കേസ് 27ലേക്ക് മാറ്റി

Tuesday 02 June 2026 1:26 AM IST

കണ്ണൂർ: എ.ഡി.എം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ടൗൺ പൊലീസ് സമർപ്പിച്ച തുടരന്വേഷണ റിപ്പോർട്ട് തലശേരി അഡിഷണൽ ജില്ലാ സെഷൻസ് കോടതി (2) ജഡ്ജി എം.തുഷാർ ഇന്നലെ പരിഗണിച്ചു. പ്രതി പി.പി.ദിവ്യയുടെ രണ്ട് വർഷം മുൻപുള്ള ഫോൺ രേഖകൾ മാത്രമേ ലഭ്യമാക്കാനാകൂവെന്ന ബി.എസ്.എൻ.എല്ലിന്റെയും ട്രായിയുടെയും മറുപടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ. അജിത്കുമാർ കോടതിയിൽ ഹാജരാക്കി. കേസ് 27ലേക്ക് മാറ്റി. അഴിമതി ആരോപണം ഉന്നയിച്ച പ്രശാന്തന്റെ ബാങ്ക് ഇടപാടുകൾ പരിശോധിച്ചിരുന്നു. കൊയ്യം സർവീസ് സഹകരണ ബാങ്കിൽ സ്വർണം പണയം വച്ചതുമായി ബന്ധപ്പെട്ട രേഖകളും പുതിയ റിപ്പോർട്ടിനൊപ്പമുണ്ട്. നവീൻ ബാബുവിന്റെ ക്വാർട്ടേഴ്സിന് സമീപത്തെ സി.സി ടിവി ദൃശ്യങ്ങളുടെ പൂർണരൂപവും ഹാജരാക്കി.