തെരുവുനായ ആക്രമണം : പിഞ്ചുകുഞ്ഞ് ഉൾപ്പെടെ 4 പേർക്ക് പരിക്ക്

Wednesday 03 June 2026 12:35 AM IST

കായംകുളം: പുല്ലുകുളങ്ങരയിൽ നാലുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പടെ 4 പേർക്ക് തെരുവുനായയുടെ കടിയേറ്റു. പുല്ലുകുളങ്ങര ആറാട്ടുകുളങ്ങരക്ക് സമീപം അമ്മൂമ്മയുടെ കൈയിലിരുന്ന നാലുമാസം പ്രായമുള്ള ആരവിനും അമ്മൂമ്മ രാജമ്മയ്ക്കും സാരമായി പരിക്കേറ്റു. കുഞ്ഞിന്റെ കാലിനാണ് കടിയേറ്റത്. പുല്ലുകുളങ്ങര പൊന്നുരൂട്ട് ഭാഗത്തും തെരുവും നായയുടെ അക്രമത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. റഷീദ(44) മകൾ അമാന (16) എന്നിവർക്കാണ് കടിയേറ്റത്. റോഡിലൂടെ നടന്നു വരുമ്പോഴാണ് ഇവരെ നായ ആക്രമിച്ചത്. പരിക്കേറ്റവരെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.