ആർട്ടിസ്റ്റ് ദയാനന്ദൻ നിര്യാതനായി
Wednesday 03 June 2026 12:26 AM IST
കൊണ്ടോട്ടി: പ്രമുഖ ചിത്രകാരനും കേരള ലളിതകലാ അക്കാഡമി മുൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ പെരിങ്ങാവ് വെളത്തേടത്ത് വീട്ടിൽ കെ.വി.ദയാനന്ദൻ (78) നിര്യാതനായി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മലപ്പുറം പെരിങ്ങാവിലുള്ള അപൂർണം വീട്ടിലായിരുന്നു അന്ത്യം. കോഡൂർ വില്ലേജ് ഓഫീസറായി ഔദ്യോഗിക ജീവിതം നയിച്ചിരുന്ന അദ്ദേഹം മലപ്പുറം,കോഴിക്കോട് ആർട്ട് ഗ്യാലറികളിൽ നിരവധി ചിത്രപ്രദർശനങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. മൃതദേഹം ഇന്നലെ ഉച്ചയ്ക്ക് 12വരെ പെരിങ്ങാവിലുള്ള വീട്ടിൽ പൊതുദർശനത്തിന് ശേഷം മാവൂർ റോഡിലുള്ള വൈദ്യുതി ശ്മശാനത്തിൽ സംസ്‌കരിച്ചു. പരേതനായ ശങ്കരൻകുട്ടിയുടെയും കാർത്ത്യായിനിയുടെയും മകനാണ്. ഭാര്യ:ആശാലത (മലപ്പുറം ഇന്ദിരാ പ്രിയദർശനി എംപ്ലോയിസ് സഹകരണ സംഘം മുൻ ജീവനക്കാരി). സഹോദരങ്ങൾ: പരേതനായ സദാനന്ദൻ,ആശ.