ബി.കെ. ഹരിപ്രസാദ് കർണാടക പി.സി.സി അദ്ധ്യക്ഷൻ
Thursday 04 June 2026 12:21 AM IST
ന്യൂഡൽഹി: ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായതോടെ ഒഴിവു വന്ന കർണാടക പി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുതിർന്ന നേതാവ് ബി.കെ. ഹരിപ്രസാദിനെ നിയമിച്ച് കോൺഗ്രസ് ഹൈക്കമാൻഡ്. നിലവിൽ ഹരിയാനയുടെ ചുമതല വഹിക്കുന്ന എ.ഐ.സി.സി ജനറൽ സെക്രട്ടറിയാണ്. കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിശ്വസ്‌തനായ ഹരിപ്രസാദ് മുൻ രാജ്യസഭാംഗമാണ്. രാജ്യസഭാ ഉപാദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ഹരിവംശ് നാരായൺ സിംഗിനോട് പരാജയപ്പെട്ടിരുന്നു. കർണാടക ലെജിസ്ളേറ്റീവ് കൗൺസിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചിട്ടുണ്ട്.