ഡോ.കൗഷിഗൻ ചുമതലയേറ്റു
Thursday 04 June 2026 12:25 AM IST
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായി ഡോ. എ കൗഷിഗൻ ചുമതലയേറ്റു.ഡോ. രത്തൻ യു കേൽക്കർ മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി നിയമിതനായത്തോടെയാണ് ഡോ.കൗഷിഗനെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായി നിയമിച്ചത്. പട്ടിക ജാതി-പട്ടിക വർഗ വികസന വകുപ്പ് സെക്രട്ടറി, തൃശൂർ, ഇടുക്കി ജില്ലകളുടെ കളക്ടർ, ലാൻഡ് റവന്യൂ കമ്മിഷണർ, ദുരന്ത നിവാരണ കമ്മിഷണർ, മൃഗസംരക്ഷണ വകുപ്പ്് ഡയറക്ടർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയായ എ.കൗഷിഗൻ ചെന്നൈ വെറ്ററിനറി സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.