യതിപൂജയും മോക്ഷദീപവും ഇന്ന്

Thursday 04 June 2026 12:25 AM IST

വർക്കല:നാരായണ ഗുരുകുലപ്രസ്ഥാനങ്ങളുടെ ഗുരുവും അദ്ധ്യക്ഷനായിരുന്ന ഗുരു മുനിനാരായണപ്രസാദിന്റെ മഹാസമാധിയോടനുബന്ധിച്ചുള്ള യതിപൂജയും മോക്ഷദീപവും ഇന്ന് വർക്കല നാരായണ ഗുരുകുലത്തിൽ നടക്കും. രാവിലെ 9.30ന് ഹോമം, ഉപനിഷത് പാരായണം.10ന് സന്യാസി സമ്മേളനം.11ന് യതിപൂജ,12.30ന് മദ്ധ്യാഹ്നപ്രസാദം, വൈകിട്ട് 6.30ന് മോക്ഷദീപം.