തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു
Monday 01 June 2026 3:46 PM IST
തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്ക് പാമ്പുകടിയേറ്റു. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയയ്ക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയ്ക്ക് കാർ പാർക്കിംഗിൽ വച്ച് കാലിലാണ് കടിയേറ്റത്. കാർ പാർക്ക് ചെയ്തശേഷം ഇറങ്ങുമ്പോഴായിരുന്നു സംഭവം. കടിയേറ്റതിന് പിന്നാലെ സഹപ്രവർത്തകരായ ഡോക്ടർമാരും ജീവനക്കാരും ചേർന്ന് ശ്രേയയെ അടിയന്തര ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലെ പ്രത്യേക ഒബ്സവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ഡോക്ടറുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നാണ് വിവരം.