കേരളത്തെ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമാക്കും: മുഖ്യമന്ത്രി 

Tuesday 02 June 2026 1:43 AM IST

തിരുവനന്തപുരം: വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രമായി കേരളത്തെ മാറ്റുകയാണ് യു.ഡി.എഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശൻ. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും കേരളത്തിൽ ഒരുക്കാനുള്ള നടപടികൾ തുടങ്ങും. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

പെൺകുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഗണ്യമായി ഉയർന്നിട്ടുണ്ട്. ശാസ്ത്രബോധവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിന് ജവഹർലാൽ നെഹ്റുവിന്റെ പേരിൽ 'സെന്റേഴ്സ് ഒഫ് സയന്റിഫിക് ടെംപർ' ആരംഭിക്കും.

മഴ നനഞ്ഞ് സ്‌കൂളിൽ പോയിരുന്ന കാലം മുഖ്യമന്ത്രി ഓർത്തെടുത്തു. ഇത്തവണ സ്‌കൂൾ തുറന്നപ്പോൾ മഴയില്ലാത്തത് സങ്കടകരമാണ്. ഈ വർഷത്തെ അക്കാഡമിക് കലണ്ടർ മുഖ്യമന്ത്രി പ്രകാശനം ചെയ്തു. വിദ്യാഭ്യാസ രംഗത്തുള്ളതാണ് ഏറ്റവും വലിയ നിക്ഷേപമെന്ന് അദ്ധ്യക്ഷത വഹിച്ച പൊതു വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീൻ പറഞ്ഞു. ഒന്നാം ക്ലാസിൽ പുതുതായി ചേർന്ന കുട്ടികൾക്ക് മന്ത്രി മധുരം നൽകി. മന്ത്രി കെ. മുരളീധരൻ മുഖ്യാതിഥിയായി. മേയർ വി.വി. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി.പ്രിയദർശിനി, പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, ഡയറക്റടർ ആസിഫ് കെ.യൂസഫ് എന്നിവരും സംസാരിച്ചു.

സ്‌​കൂ​ളി​ൽ​ ​ആ​ഴ്ച​യി​ൽ​ ​ഒ​രി​ക്ക​ൽ​ ​ക​ള​ർ​വ​സ്ത്രം​:​ ​മ​ന്ത്രി​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ

തി​രു​വ​ന​ന്ത​പു​രം​:​ ​സ്‌​കൂ​ളി​ൽ​ ​ആ​ഴ്ച​യി​ൽ​ ​ഒ​രു​ ​ദി​വ​സം​ ​ക​ള​ർ​ ​വ​സ്ത്രം​ ​അ​നു​വ​ദി​ക്കു​ന്ന​ത് ​പ​രി​ഗ​ണി​ക്കു​മെ​ന്ന് ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ ​എ​ൻ.​ഷം​സു​ദ്ദീ​ൻ.​ ​​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ് ​ക്ല​ബി​ന്റെ​ ​മീ​റ്റ​ ​ദ​ ​പ്ര​സ് ​പ​രി​പാ​ടി​യി​ൽ പങ്കെടുക്കുകയായിരുന്നു​ ​അ​ദ്ദേ​ഹം.

കു​ട്ടി​ക​ളും​ ​ഇ​ക്കാ​ര്യം​ ​ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​ ​സ​ർ​ക്കാ​റി​ന്റെ​ ​പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളി​ൽ​ ​ത​ർ​ക്ക​വും​ ​ന​ട​പ്പാ​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​തു​മാ​യ​ ​പ​ദ്ധ​തി​ക​ളി​ലേ​ ​പു​നഃപ​രി​ശോ​ധ​ന​യു​ണ്ടാ​കൂ.​ ​വി​ദ്യാ​ഭ്യാ​സ​​ ​ഗു​ണ​നി​ല​വാ​രം​ ​മെ​ച്ച​പ്പെ​ടു​ത്താ​ൻ​ ​ന​ട​പ​ടി​യു​ണ്ടാ​കും.​ ​ഖാ​ദ​ർ​ ​ക​മ്മി​റ്റി​ ​​ ​റി​പ്പോ​ർ​ട്ട് ​അ​നു​സ​രി​ച്ച് ​ന​ട​പ്പാ​ക്കി​യ​ ​കാ​ര്യ​ങ്ങ​ൾ​ ​ത​ത്കാ​ലം​ ​മാ​റ്റി​ല്ല. ദേ​ശീ​യ​ത​ല​ത്തി​ലെ​ ​ഘ​ട​ന​യ്ക്ക് ​അ​നു​സ​രി​ച്ച് ​മാ​റ്റം​ ​വ​രു​ത്തു​മ്പോ​ൾ​ ​നി​ര​വ​ധി​ ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കും. അ​ഞ്ചാം​ ​ക്ലാ​സ് ​എ​ൽ.​പി.​വി​ഭാ​ഗ​ത്തി​നൊ​പ്പ​വും​ 8ാം​ ​ക്ലാ​സ് ​യു.​പി.​വി​ഭാ​ഗ​ത്തി​നൊ​പ്പ​വും​ ​ചേ​ർ​ക്ക​ണ​മെ​ങ്കി​ൽ​ ​കൂ​ടു​ത​ൽ​ ​അ​ടി​സ്ഥാ​ന​ ​സൗ​ക​ര്യം​ ​വേണം.​ ​അ​ദ്ധ്യാ​പ​ക​ ​വി​ന്യാ​സ​വും​ ​വേ​ണ്ടി​ ​വ​രും.​ ​എ​യ്ഡ​ഡ് ​സ്‌​കൂ​ൾ​ ​നി​യ​മ​ന​ങ്ങ​ൾ​ ​പി.​എ​സ്.​സി​ ​വ​ഴി​യാ​ക്ക​ണ​മെ​ന്ന​ ​നി​ർ​ദ്ദേ​ശ​ത്തി​ൽ​ ​അ​ഭി​പ്രാ​യം​ ​പ​റ​യാ​നി​ല്ല.​ ​പി.​എം.​ശ്രീ​യി​ലു​ള്ള​ ​യു.​ഡി.​എ​ഫി​ന്റെ​ ​നി​ല​പാ​ട് ​സു​വ്യ​ക്ത​മാ​ണ്.​ ​പൊ​തു​വി​ദ്യാ​ഭ്യാ​സ​ ​സെ​ക്ര​ട്ട​റി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​ഇ​ത് ​മ​ന്ത്രി​സ​ഭാ​ ​യോ​ഗ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കും.​ ​കു​ട്ടി​ക​ളെ​ ​മാ​റ്റി​നി​റു​ത്താ​ന​ല്ല​ ​ആ​ർ​ത്ത​വ​ ​അ​വ​ധി.​ ​സെ​ൻ​സ​സ് ​ജോ​ലി​യു​ള്ള​ ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​സ്ഥ​ലം​ ​മാ​റ്റം​ ​കേ​ന്ദ്രം​ ​ത​ട​ഞ്ഞി​ട്ടു​ണ്ടെന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.