അവധിയിലും യാത്രയിലും ജെന്‍ സിക്ക് ഉണ്ട് പ്രത്യേക ഇഷ്ടം; എയര്‍ ബിഎന്‍ബി റിപ്പോര്‍ട്ട്
കൊച്ചി: നീണ്ട വാര്‍ഷിക അവധിക്കാലത്തിന് പകരം ചെറിയ യാത്രകളോട് കൂട്ടുകൂടി ജെന്‍ സി. എയര്‍ ബി.എന്‍.ബിയുടെ 'നെവര്‍ ദി സെയിം: ദി ന്യൂ റൂള്‍സ് ഒഫ് ജെന്‍ സി ട്രാവല്‍ ഇന്‍ ഇന്ത്യ' റിപ്പോര്‍ട്ടിലാണ് പുതുതലമുറയുടെ യാത്രാതാത്പര്യത്തിലെ മാറ്റത്തെക്കുറിച്ചുള്ള വിവരമുള്ളത്. യാത്രകള്‍ വ്യക്തിപരവും സവിശേഷവുമാകണമെന്ന് ആഗ്രഹിക്കുന്ന ഇവര്‍, ലക്ഷ്യസ്ഥാനത്തേക്കാള്‍ കൂടെയുള്ളവര്‍ക്കും താമസിക്കുന്ന വീട് പങ്കിടുന്നതിനും കൂടുതല്‍ പ്രാധാന്യം നല്‍കുന്നു. ആസൂത്രണം യാത്രകളേക്കാള്‍ അനുഭവങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നവരാണ് ഭൂരിഭാഗം പേരും. റിപ്പോര്‍ട്ട് പ്രകാരം, പത്തില്‍ ഏഴ് പേരും ഇഷ്ടപ്പെടുന്നത് ഹ്രസ്വയാത്രകളാണ്. യാത്ര കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അടുത്ത യാത്ര ബുക്ക് ചെയ്യുന്നവരാണ് ഭൂരിഭാഗവും.
കാഴ്ചകളേക്കാള്‍ വലുത് 'താമസസ്ഥലം'
യാത്രയുടെ പകുതി സമയവും ചെലവഴിക്കാന്‍ ഇവര്‍ ആഗ്രഹിക്കുന്നത് താമസിക്കുന്ന വീട്ടിലാണ്. 63 ശതമാനം പേരും ഒരു സ്ഥലം തിരഞ്ഞെടുക്കുന്നത് തന്നെ അവിടെയുള്ള മികച്ച താമസസൗകര്യം നോക്കിയാണ്. ഹോട്ടല്‍ മുറികളേക്കാള്‍, എല്ലാവര്‍ക്കും ഒന്നിച്ച് കൂടിയിരിക്കാന്‍ കഴിയുന്ന സ്വീകരണമുറിയും, പാചകം ചെയ്യാനുള്ള സൗകര്യവും, ഇരിക്കാന്‍ ടെറസ്സും ഉള്ള വീടുകളാണ് കൂടുതല്‍ ഇഷ്ടം.
എവിടെ പോകുന്നു എന്നതിനേക്കാള്‍ പ്രധാനം ആരോടൊപ്പം പോകുന്നു എന്നത്
യാത്ര ആസൂത്രണം ചെയ്യുമ്പോള്‍ ആദ്യം സുഹൃത്തുക്കള്‍, പിന്നെ ലക്ഷ്യസ്ഥാനം, ഒടുവില്‍ മാത്രം യാത്ര
ഗ്രൂപ്പായി ഒന്നിച്ച് താമസിക്കാവുന്ന വീടുകള്‍ പങ്കിടാനാണ് പകുതിയിലധികം പേരും ഇഷ്ടപ്പെടുന്നത്