അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗവും മിക്സിയും

Sunday 17 May 2026 12:35 AM IST
നഗരസഭ അങ്കണവാടികൾക്ക് ഗ്യാസ് സ്റ്റൗവ്, മിക്സി എന്നിവയുടെ വിതരണം ചെയർപേഴ്സൺ റീത്താപോൾ നിർവഹിക്കുന്നു

അങ്കമാലി: നഗരസഭയിലെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭാ പ്രദേശത്തെ 31 അങ്കണവാടികളിലേക്കും ഗ്യാസ് സ്റ്റൗവ്, മിക്സി എന്നിവയുടെ വിതരണം നഗരസഭ ചെയർപേഴ്സൺ റീത്താപോൾ നിർവഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ വിൽസൺ മുണ്ടാടൻ അദ്ധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ബിനി കൃഷ്ണൻകുട്ടി, വർഗീസ് വെബ്ലിയത്ത്, ലക്സി ജോയ്, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, വിനീത ദിലീപ്, കൗൺസിലർമാരായ ടി.വൈ. ഏല്യാസ്, സാജൻ വർക്കി, കെ.ആർ.സുബ്രൻ, കെ.ഡി. ജയൻ, ദീപ ജയകുമാർ, സിജി പോൾ, ഷൈബി മാർട്ടിന്‍, ഷോബി ജോർജ്,ഐ.സി.ഡി.എസ് സൂപ്പർവൈസർ ടി.എ. മനീഷ. റിസോഴ്സ് പേഴ്സൺ പി. ശശി എന്നിവർ സന്നിഹിതനായിരുന്നു.