അത്യാഹിത വിഭാഗം ഉദ്ഘാടനം നാളെ
Sunday 17 May 2026 12:42 AM IST
കൊച്ചി: എറണാകുളം മെഡിക്കൽ സെന്ററിൽ ആധുനിക രീതിയിൽ നവീകരിച്ച 24 മണിക്കൂറും പ്രവർത്തിക്കുന്ന അത്യാഹിത വിഭാഗവും ട്രോമാ കെയർ യൂണിറ്റും തിങ്കളാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. മാനേജിംഗ് ഡയറക്ടർ ഡോ. ടി.വി. രവിയുടെ അദ്ധ്യക്ഷതയിൽ രാവിലെ 11.30 ന് ആശുപത്രി ഹാളിൽ ചേരുന്ന സമ്മേളനത്തിൽ ഐ.എം.എ കൊച്ചി പ്രസിഡന്റ് ഡോ. അതുൽ ജോസഫ് മാനുവൽ ഉദ്ഘാടനം ചെയ്യും. എക്സിക്യുട്ടീവ് ഡയറക്ടർ ഡോ. സി.ജി. രഘു, മെഡിക്കൽ ഡയറക്ടർ ഡോ. അനു അശോകൻ, ഡയറക്ടർമാരായ ഡോ. ടി.വി ഗീത, വിജയ രവി, ദീപ് രഞ്ജിത്ത്, ചാന്ദ്നി രവി അനു തുടങ്ങിയവർ പ്രസംഗിക്കും.