മെഡിക്കൽ ഷോപ്പുകൾ തുറക്കും

Monday 18 May 2026 12:48 AM IST

കൊച്ചി: ഓൺലൈൻ മരുന്നു വ്യാപാരത്തിനും ചെറുകിട മരുന്നുവ്യാപാര മേഖലയെ തകർക്കുന്ന കോർപ്പറേറ്റ് ഇടപെടലുകൾക്കും എതിരെ ഓൾ ഇന്ത്യ ഓർഗനൈസേഷൻ ഒഫ് കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് 20ന് നടത്തുന്ന ദേശീയ പണിമുടക്കിനോട് സഹകരിക്കുമെങ്കിലും സംസ്ഥാനത്ത് മെഡിക്കൽ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഓൾ കേരള കെമിസ്റ്റ്‌സ് ആൻഡ് ഡ്രഗിസ്റ്റ്‌സ് അസോസിയേഷൻ. അന്നേദിവസം എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ മരുന്ന് വ്യാപാരികൾ ധർണ നടത്തും. അസോസിയേഷൻ പ്രസിഡന്റ് എ.എൻ. മോഹനൻ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി ആന്റണി തര്യൻ, വി. അൻവർ, അബ്ദുൾ ജലീൽ, എ.ടി. ലോറൻസ്, വസന്തരാജ് തുടങ്ങിയവർ സംസാരിക്കും.