അങ്കണവാടി പ്രവേശനോത്സവം
Monday 01 June 2026 2:16 AM IST
കുമ്പളങ്ങി: കുമ്പളങ്ങി പഞ്ചായത്ത് അങ്കണവാടി പ്രവേശനോത്സവം 20-ാം നമ്പർ അങ്കണവാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറുപ്പശ്ശേരി ഉദ്ഘാടനം ചെയ്തു. കോ ഓപ്പറേറ്റീവ് ബാങ്ക് വൈസ് പ്രസിഡന്റ് ഉഷ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. റിബി, ഷീല, രതിക, മേരി സൈമൺ തുടങ്ങിയവർ സംസാരിച്ചു. വിവിധ വാർഡുകളുടെ അങ്കണവാടികളിൽ പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പലഹാരങ്ങളും ഉപഹാരങ്ങളും നൽകി കുട്ടികളെ സ്വീകരിച്ചു. പുതിയ അദ്ധ്യയന വർഷത്തിൽ മറ്റ് വിദ്യാലയങ്ങളിലേക്ക് പ്രവേശനം നേടിയ കുട്ടികളെ അനുമോദിച്ചു.