വിദ്യാഭ്യാസ പുരസ്‌കാര വിതരണം
Monday 01 June 2026 4:02 PM IST
കാലടി: നീലീശ്വരം കൊറ്റമം ജോജി മെമ്മോറിയൽ വായനശാലയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാഭ്യാസ പുരസ്‌കാരം വിതരണം ചെയ്തു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ശാന്തിപുരത്ത് വായനശാല ഹാളിൽ നടന്ന യോഗത്തിൽ വായനശാലാ പ്രസിഡന്റ് എം.എ. ബിജു അദ്ധ്യക്ഷനായി. ബിബി സെബി, സിന്ധു ജോളി, ജോയി ആവോക്കാരൻ, കെ.കെ. പ്രഭ, കെ.കെ. വത്സൻ, ഇന്ദുലേഖ തമ്പി എന്നിവർ പുരസ്കാരം വിതരണം ചെയ്തു. എം.ജി സർവകലാശാലയിൽ നിന്ന് ബി.എഡ് കൊമേഴ്‌സിൽ ഒന്നാം റാങ്ക് നേടിയ പി.ബി. അനഘയെ അനുമോദിച്ചു. ശ്രീലക്ഷ്മി സജി, സിന്ധു നൈജു എന്നിവർ നേതൃത്വം നൽകി.