കെ.ഡി.പിയിൽ ചേർന്നു

Tuesday 02 June 2026 12:09 AM IST
കേരള ഡെമോക്രാറ്റിക് പാർട്ടി

കൊച്ചി: വിവിധ പാർട്ടികളിൽ നിന്ന് രാജിവച്ചവർ കേരള ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്നു. ജനാധിപത്യ കേരള കോൺഗ്രസ്‌ നേതാക്കളായ മനോഹരൻ, അജയൻ, ഐ.എൻ.എൽ ഭാരവാഹികളായ ശ്രീരാഗ്, നൗഫിയ നസിം, സിജോ ജോസഫ്, കേരള കോൺഗ്രസ്‌ (ബി) ഭാരവാഹികളായ ജോബി, ജെൻസൻ, ശ്രീനിധി, സരള സുരേന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലാണ് കെ.ഡി.പിയിൽ ചേർന്നത്. യോഗത്തിൽ കേരള ഡെമോക്രാറ്റിക് പാർട്ടി ജില്ല ജനറൽ സെക്രട്ടറി വി.ടി വിനീത് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് സംസ്ഥാന പ്രസിഡന്റ്‌ കെ.എസ്. അമൽ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ നവീൻ ശശിധരൻ നവാഗതർക്ക് അംഗത്വം നൽകി.