ഭൂതത്താൻകെട്ട് ഷട്ടറുകൾ ഉയർത്തും

Tuesday 02 June 2026 12:53 AM IST
ഭൂതത്താൻകെട്ട്

കൊച്ചി: പെരിയാർ വാലി ഇറിഗേഷൻ പ്രോജക്ടിന്റെ (പി.വി.ഐ.പി) കീഴിലുള്ള ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഇന്ന് മുതൽ ഷട്ടറുകൾ ഘട്ടം ഘട്ടമായി ഉയർത്തും. നിലവിൽ 34.10 മീറ്ററാണ് ഭൂതത്താൻകെട്ട് ബാരേജിലെ ജലനിരപ്പ്. കാലവർഷം ശക്തിപ്രാപിക്കുമെന്ന മുന്നറിയിപ്പുള്ളതിനാലും പെരിയാറ്റിൽ നീരൊഴുക്ക് വർദ്ധിക്കുന്നതിനാലും ജലനിരപ്പ് 30 മീറ്ററിൽ താഴെയായി ക്രമീകരിക്കാനാണ് വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടുന്നത്. മഴയുടെ ശക്തിക്കനുസരിച്ച് വരും ദിവസങ്ങളിൽ ബാരേജിന്റെ മുഴുവൻ ഷട്ടറുകളും ഉയർത്താനും സാദ്ധ്യതയുണ്ട്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് പി.വി.ഐ.പി എക്സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.