കേരള ബിൽഡിംഗ് ഓണേഴ്സ് അസോ.
Tuesday 02 June 2026 12:04 AM IST
പെരുമ്പാവൂർ: കേരള ബിൽഡിംഗ് ഓണേഴ്സ് അസോസിയേഷൻ പെരുമ്പാവൂർ മേഖലാ യോഗം സംഘടനയുടെ പ്രവർത്തനം ശക്തമാക്കാൻ ജൂൺ മാസം അംഗത്വ സമാഹരണ മാസമായി ആചരിക്കും. പ്രസിഡന്റ് സി.കെ. അബ്ദുള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ബാബു വർഗീസ് ജനറൽ കൺവീനറായും രാജു ചെമ്മനം, കെ. രാമചന്ദ്രൻ, എൻ.എ. സലിം എന്നിവർ കൺവീനർമാരായും മധുസൂദനൻ കർത്താ, ബോണി അലക്സ് എന്നിവർ അംഗങ്ങളായുംഅഡ്ഹോക്ക് കമ്മിറ്റിയെ ചുമതലപ്പെടുത്തി. എൻ.കെ. അബൂബക്കർ, ബാബു വർഗീസ്, ബോണി അലക്സ്, ശ്യാം കുമാർ, എൻ.എ. സലിം, ടി.സി. മത്തായി, ഏലിയാസ് മാത്യു, എം.എം. റസാഖ്, രാമചന്ദ്രൻ കെ, മധുസൂദനൻ കർത്താ, രാജു ചെമ്മനം എന്നിവർ സംസാരിച്ചു.