ആക്ഷൻ ഫോഴ്സ് സിൽവർ ജൂബിലി
Tuesday 02 June 2026 1:31 AM IST
ആലുവ: കേരള ആക്ഷൻ ഫോഴ്സ് സിൽവർ ജൂബിലി സമാപന സമ്മേളനം ഡോ. ടോണി ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഡോ. സി.എം. ഹൈദരാലി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്റാ ജേക്കബ്, ഫാ. ജിജു ക്ലിറ്റസ് തിയാടി, ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലി, പൊലീസ് ഓഫീസർ പി.ജി. ഹരി, ഡോ. ജോബി തോമസ്, എ.എസ്. രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പഠനസഹായ വിതരണവും വിദ്യാഭ്യാസ അവാർഡ് സമർപ്പണവും നടന്നു. എ.എം. അബ്ദുൽ കരീം, ജാവൻ ചാക്കോ, അസീസ് അൽബാബ്, കെ.ജെ.ജോസഫ്, കെ.എം.സുനി, രാജൻ പറവൂർ, ജോസഫ് പുതുശേരി തുടങ്ങിയവർ നേതൃത്വം നൽകി.