കഥാസമാഹാരം പ്രകാശനം

Tuesday 02 June 2026 12:48 AM IST
മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയിൽ ഏലൂർ നഗരസഭ ചെയർപേഴ്സൺ ലൈജി സജീവൻ കവിയുംഎഴുത്തുകാരിയുമായ രുഗ്മിണി ടി. ആർ ന് പുസ്തകം നൽകി പ്രകാശനം ചെയ്യുന്നു

ഏലൂർ: മഞ്ഞുമ്മൽ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ മഞ്ഞുമ്മൽ ബേബിയുടെ കഥാസമാഹാരം 'കാലവർഷം" പ്രകാശനം ചെയ്തു. വായനശാലE പ്രസിഡന്റ് ഡി. ഗോപിനാഥൻ നായർ അദ്ധ്യക്ഷനായി. ഏലൂർ നഗരസഭാ ചെയർപേഴ്സൺ ലൈജി സജീവൻ,​ കവിയും എഴുത്തുകാരിയുമായ ടി.ആർ. രുഗ്മിണിക്ക് പുസ്തകം നൽകി പ്രകാശനം നടത്തി. വൈസ് ചെയർപേഴ്സൺ ലീലാ ബാബു, കൗൺസിലർമാരായ ആരതി ഷെബിൻ, എസ്.എസ്. വൃന്ദ, കെ.എ. നസീർ, പി.ബി.രാജേഷ് എന്നിവർ പങ്കെടുത്തു. വനിതാവേദി കൺവീനർ മേരി മെറ്റിൽഡ പുസ്തക പരിചയം നടത്തി. സി.ആർ. സദാനന്ദൻ, വായനശാലാ സെക്രട്ടറി കെ.എച്ച്. സുരേഷ് എന്നിവർ സംസാരിച്ചു.