അയ്യങ്കാളി ഗ്രന്ഥശാലയിൽ വായനക്കളരി ഉദ്ഘാടനം
Sunday 17 May 2026 12:34 AM IST
തൊടിയൂർ: കല്ലേലിഭാഗം മഹാത്മാ അയ്യങ്കാളി സ്മാരകഗ്രന്ഥശാലയുടെയും പ്രിയദർശിനി റിസർച്ച് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ആരംഭിച്ച വായനക്കളരി ഗ്രന്ഥശാല പ്രസിഡന്റ് ബാബു അമ്മവീട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മൈതാനം വിജയൻ സ്വാഗതം പറഞ്ഞു. ജോ.സെക്രട്ടറി രമണൻ പൈനുംമുട്ടിൽ അദ്ധ്യക്ഷനായി. സുനിൽകുമാർ പുത്തൻകുളം,ടി.കെ.സുരേന്ദ്രൻ, സോപാനം വാസു, അനുമോൾ, അബിൻ രാജ്,അക്ഷയ , വേണുഗോപാൽ എന്നിവർ സംസാരിച്ചു.ഗ്രന്ഥശാല വനിതാ വേദിയും ബാലവേദിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ ചിത്രരചന മത്സരം,വായനാ മത്സരം, ക്വിസ് മത്സരം, കഥരചന, കവിതാലാപനം, കുട്ടിക്കളിയാട്ടം എന്നിവ നടക്കും. 31 - ന് ചേരുന്ന സമാപന സമ്മേളനത്തിൽ ജനപ്രതിനിധികൾ സാമൂഹ്യ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കും.