തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെ വെള്ളക്കെട്ട്: അടിയന്തര ഇടപെടലുമായി ഗ്രാമപഞ്ചായത്ത്

Monday 01 June 2026 12:58 AM IST
തെക്കുംഭാഗം പോലീസ് സ്റ്റേഷന് മുന്നിലെ ഓടയുടെ സ്ലാബുകൾ ഹിറ്റാച്ചി ഉപയോഗിച്ച് തേവലക്കര ഗ്രാമപഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ നീക്കുന്നു

​ചവറ: കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയെത്തുടർന്ന് തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ പരിസരത്ത് ഉണ്ടായ രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരവുമായി തേവലക്കര ഗ്രാമപഞ്ചായത്ത്. സ്റ്റേഷനിലേക്ക് വെള്ളം ഇരച്ചുകയറിയതിനെ തുടർന്ന് പഞ്ചായത്തിന്റെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിലുള്ള ഇടപെടലുകൾ നടത്തുകയായിരുന്നു. ​സ്റ്റേഷന് മുന്നിലുള്ള ഓടയുടെ സ്ലാബുകൾ ഹിറ്റാച്ചി ഉപയോഗിച്ച് ഇളക്കിമാറ്റി. വർഷങ്ങളായി അടിഞ്ഞുകൂടിക്കിടന്ന എക്കലും മണ്ണും മാലിന്യങ്ങളും തൊഴിലാളികളെ മുൻനിറുത്തി പൂർണമായും നീക്കം ചെയ്തു. ഓടയിലെ തടസങ്ങൾ മാറിയതോടെ സ്റ്റേഷൻ പരിസരത്തെ വെള്ളക്കെട്ടിന് ആശ്വാസമായി. ഇതിന് പിന്നാലെ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് സ്റ്റേഷൻ പരിസരം ശുചീകരിക്കുകയും ചെയ്തു. ​അടിയന്തര സാഹചര്യത്തിൽ നടത്തിയ പ്രവർത്തനങ്ങൾക്ക് തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിൽ എസ്. നേതൃത്വം നൽകി. ​ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പാലയ്ക്കൽ ഗോപൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബഷീർ കുട്ടി, സുമേഷ് കുമാർ, സെബാസ്റ്റ്യൻ ആന്റണി, സാജൻ, സ്റ്റേഷൻ എസ്.എച്ച്.ഒ ആർ. ബിനു, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.