കേരളകൗമുദി സൗജന്യ മെഗാ തൊഴിൽമേള കരുനാഗപ്പള്ളിയിൽ

Tuesday 02 June 2026 12:35 AM IST

കരുനാഗപ്പള്ളി: കേരളകൗമുദി കരുനാഗപ്പള്ളിയിൽ സൗജന്യ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ചവറ ഐ.ആർ.ഇ.എല്ലും പേച്ചയിൽ ഗോൾഡ് ആൻഡ് ഡയമണ്ട്സും സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. 7ന് രാവിലെ 9 മുതൽ കരുനാഗപ്പള്ളി ലോർഡ്സ് പബ്ളിക് സ്കൂളിലാണ് മേള. കരുനാഗപ്പള്ളി, കുന്നത്തൂർ താലൂക്കുകളിലെ പ്രധാനപ്പെട്ട 50 ഓളം സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ജീവനക്കാർക്കുള്ള അഭിമുഖവും അന്നുതന്നെ നടക്കും. ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾക്കൊപ്പം അഞ്ച് വീതം കോപ്പികളും കരുതേണ്ടതാണ്. ഒരാൾക്ക് അഞ്ച് കമ്പനികളുടെ അഭിമുഖത്തിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 9387918241, 9745255481 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.