മെഡിക്കൽ ക്യാമ്പ്

Tuesday 02 June 2026 12:36 AM IST

കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ നാഷണൽ സർവീസ് സ്കീമും കിംസ് ഹെൽത്ത് ഹോസ്പിറ്റലും സംയുക്തമായി കൊല്ലം എസ്.എം.പി മുനിസിപ്പൽ മാനസ ഗ്രാമത്തിൽ ജനറൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. കിംസ് ഹെൽത്ത് ജനറൽ മെഡിക്കൽ ഓഫീസർ ഡോ. ജിനു, ക്യാമ്പ് കോ ഓഡിനേറ്റർ അഭിജിത്ത്, എസ്.എൻ വനിതാ കോളേജിലെ പ്രോഗ്രാം ഓഫീസേഴ്സ്, വോളണ്ടിയേഴ്സ്, മാനസ ഗ്രാമത്തിലെ സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിവരടക്കം നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു.