കെ.പി.എം.എസ് ജില്ലാ സമ്മേളനം
Tuesday 02 June 2026 12:40 AM IST
കൊല്ലം: കെ.പി.എം.എസ് ജില്ലാ സമ്മേളനം കടപ്പാക്കട സ്പോർട്സ് ക്ലബ് ഓഡിറ്റോറിയത്തിൽ മന്ത്രി ബിന്ദുകൃഷ്ണ ഉദ്ഘാടനം ചെയ്തു. അമ്പലപ്പുറം ജി.രാമചന്ദ്രൻ അദ്ധ്യക്ഷനായി. എസ്.സി/എസ്.ടി പട്ടികജാതി വകുപ്പ് ഇ-ഗ്രാന്റും മുടങ്ങിക്കിടക്കുന്ന സ്റ്റൈപ്പെന്റും ലൈഫ് പദ്ധതിയിൽ തുക കൂട്ടിക്കിട്ടുന്നതിനും അടുത്ത ബഡ്ജറ്റിൽ തുക വകകൊള്ളിക്കുമെന്ന് മന്ത്രി പറഞ്ഞു. അജയൻ റോഡുവിള, രാധാകൃഷ്ണൻ കുന്നത്തൂർ, ദീപുകൊല്ലം, യശോധരൻ വെള്ളായണിപ്പാടം, ഉഷ രാധാകൃഷ്ണൻ, ശാന്തമ്മ യശോധരൻ, പ്രസന്ന ശിവൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി നിലവിലുള്ള കമ്മിറ്റിയെ തിരഞ്ഞെടുത്തു. രജികുമാർ കൈതക്കോട് സ്വാഗതവും രാജേശ്വരി നന്ദിയും പറഞ്ഞു.