ലാംഡ എഫ്സി ജേതാക്കൾ
Monday 18 May 2026 12:49 AM IST
മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റ് സംഘടിപ്പിച്ച 'വ്യാപാരി പ്രീമിയർ ലീഗ് 2026 സീസൺ 7` സമാപിച്ചു. ഫൈനലിൽ റിംഗ് ടോൺ എഫ്സിയെ പരാജയപ്പെടുത്തി ലാംഡ എഫ്സി കപ്പുയർത്തി. മുക്കം ഹൈസ്കൂൾ ടർഫ് മൈതാനത്ത് കെവിവിഇഎസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക ഉദ്ഘാടനം ചെയ്തു. മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ
മുഖ്യാതിഥിയായി. പി.പി അബ്ദുൽ മജീദ്, വി.പി അനീസ്, അബ്ദു ചാലിയാർ, അബ്ദുൾ സത്താർ, എം.ടി അസ്ലം, കെ.സി നൂറുദ്ദീൻ,
എം.കെ ഫൈസൽ, ടി.പി ഫൈസൽ എന്നിവർ പങ്കെടുത്തു. യൂത്ത് വിംഗ് പ്രസിഡന്റ് അഖിൽ ജോക്കി, ജനറൽ സെക്രട്ടറി അജ്മൽ ബെയ്സ്ബാന്റ്, ട്രഷറർ സംസീർ മെട്രോ, ടൂർണമെന്റ് കോ ഓർഡിനേറ്റർ സലീം തടപ്പറമ്പ് എന്നിവർ നേതൃത്വം നൽകി.