അസ്സീസിക്ക് തിളക്കമാർന്ന വിജയം
Sunday 17 May 2026 12:44 AM IST
മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഉജ്വല വിജയം നേടി മാലാപ്പറമ്പിലെ അസീസി ബധിരവിദ്യാലയം . കേൾവി പരിമിതിയുള്ള വിദ്യാലങ്ങളുടെ വിഭാഗത്തിൽപ്പെട്ട ഈ സ്‌കൂളിന് ഇപ്രാവശ്യവും സ്‌കൂളിന് നൂറ് ശതമാനം വിജയം നേടാനായി. പരീക്ഷയെഴുതിയ എല്ലാ കുട്ടികൾക്കും എട്ട് എ പ്ലസ്സും രണ്ട് എ യും ലഭിച്ചു. സ്‌കൂളിൽനിന്ന് ഏഴ് പേരാണ് എസ്.എസ്.എൽ. സി പരിക്ഷ എഴുതിയത്. കേൾവി പരിമിതിയുള്ള കുട്ടികൾക്കായുള്ള മലപ്പുറം ജില്ലയിലെ ആദ്യ വിദ്യാലയമാണ് അസീസി ബധിരവിദ്യാലയം