ഡയാലിസിസ് രോഗികളുടെ കുടുംബസംഗമം സംഘടിപ്പിച്ചു

Monday 18 May 2026 12:55 AM IST
ഡയാലിസ് രോഗികളുടെ കുടുംബ കൂട്ടായ്മ തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഷബ്ന ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ: ഡയാലിസിസ് രോഗികൾക്കും അവരുടെ കൂട്ടിരിപ്പുകാർക്കും വേണ്ടി സാന്ത്വന കൂട്ടായ്മ തിരൂർ കൈകോർക്കാം- 2026 എന്ന പേരിൽ സംഘടിപ്പിച്ച കുടുംബസംഗമം തിരൂർ നൂർ ലേക്കിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ഷബ്ന ഉദ്ഘാടനം ചെയ്തു. ഷാഫി ഹാജി കൈനിക്കര അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ കെ. സിന്ധു, വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി സമദ് പ്ലസന്റ്, സാന്ത്വന കൂട്ടായ്മ എക്സിക്യൂട്ടീവ് അംഗം സേൽറ്റി തിരൂർ, നിള ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കബീർ മംഗലം, അഭയം ഡയാലിസിസ് സെന്റർ പ്രതിനിധി കോയ പുതുത്തോട്ടിൽ, താനാളൂർ ഡയാലിസിസ് സെന്റർ പ്രതിനിധി ബഷീർ, അജിത എന്നിവർ സംസാരിച്ചു. ഡോ. അബ്ദുൽ ജബ്ബാർ അഹമ്മദിനെ ആദരിച്ചു. വൃക്ക രോഗ വിദഗ്ധൻ ഡോക്ടർ ഹാജിസ് എ. മജീദ് ബോധവൽക്കരണ ക്ലാസെടുത്തു.