മധുരം വിതരണം ചെയ്തു
Tuesday 02 June 2026 12:26 AM IST
തിരൂർ: പുത്തൻതെരു എൽ.പി.സ്കൂളിൽ വി.ആർ നായനാർ സ്മാരക ഗ്രന്ഥാലയം കെ.പുരം നവാഗതർക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. പ്രധാനാധ്യാപകൻ ബിനു മോഹൻ ഏറ്റുവാങ്ങി. പഞ്ചായത്തംഗം പുഷ്പലത ഉദ്ഘാടനം ചെയ്തു. പി.ടി.എ ചെയർപേഴ്സൺ സബ്ന ആഷിഖ് അദ്ധ്യക്ഷയായി. വായനശാല സെക്രട്ടറി വി.വി.സത്യാനന്ദൻ, വ്യാപാരി വ്യവസായി പുത്തൻതെരു യൂണിറ്റ് പ്രസിഡന്റ് പി.എ മുസഫ ആശംസകൾ നേർന്നു. സി. മുഹമ്മദ് ഷാഫി, ടി.വി.രാമകൃഷ്ണൻ, സി.എച്ച്. സുഭദ്ര, മുരളീധരൻ.എം. എന്നിവർ സംസാരിച്ചു. പ്രധാനാദ്ധ്യാപകൻ ബിനു മോഹൻ സ്വാഗതവും, അംബിക ടീച്ചർ നന്ദിയും പറഞ്ഞു.