പ്രവേശനോത്സവം സംഘടിപ്പിച്ചു

Tuesday 02 June 2026 12:29 AM IST

വണ്ടൂർ: വണ്ടൂർ ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ ഉമ്മർകുട്ടി ഉദ്ഘാടനം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം കുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സ്‌കൂൾ പ്രിൻസിപ്പാൾ വിനോദ്.ഒ സ്വാഗതം പറയുകയും, എസ്എംസി ചെയർമാൻ ജയപ്രകാശ് സി.എം.മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. വി.എച്ച്.എസ്.ഇ പ്രിൻസിപ്പാൾ ഐശ്വര്യ.എം, സ്‌കൂൾ ഹെഡ് മാസ്റ്റർ ഷിജു.ജെ.എൽ, മദർ പി.ടി.എ പ്രസിഡന്റ് ഷബാന.എ, എസ്.എം.സി വൈസ് ചെയർമാൻ സുരേഷ് കെ.വി, പി.ടി.എ എസ്.എം.സി അംഗങ്ങളായ സലീം.എം, ജമീഷ് ഇ.പി, അസ്മാബി ഇ.കെ സഫൂറ.പി സംസാരിച്ചു. ഡിവൈഎഫ്‌ഐ വണ്ടൂർ മേഖലാ കമ്മിറ്റി പുതിയ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ.മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.