ജനറൽ ബോഡി യോഗം
Monday 18 May 2026 1:35 AM IST
മണ്ണാർക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവിഴാംകുന്ന് യൂണിറ്റ് ദ്വൈവാർഷിക ജനറൽ ബോഡി യോഗം മണ്ഡലം പ്രസിഡന്റ് രമേഷ് പൂർണ്ണിമ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഹംസ അദ്ധ്യക്ഷത വഹിച്ചു. ബാബു മൈക്രോ ടെക്, ജയശങ്കർ കൊടക്കാട്, മാനു എടത്തനാട്ടുകര, ഷംസു എന്നിവർ സംസാരിച്ചു. വ്യാപാര മേഖല നേരിടുന്ന നിരവധി പ്രശ്നങ്ങളും വ്യാപാരികളുടെ കുടുംബ സുരക്ഷയ്ക്ക് വേണ്ടി ആരംഭിക്കുന്ന വിലൈഫ് പദ്ധതി കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. ഭാരവാഹികളെയും തിരഞ്ഞെടുത്തു.