പ്രോജക്ട് അസിസ്റ്റന്റ് നിയമനം

Sunday 17 May 2026 10:35 PM IST

ഇലന്തൂർ : ബ്ലോക്ക് പഞ്ചായത്തിൽ 2026- 27 സാമ്പത്തിക വർഷത്തെ കേന്ദ്ര ധനകാര്യ കമ്മിഷൻ ഗ്രാന്റ് ഉപയോഗിച്ച് നടപ്പാക്കുന്ന പ്രവൃത്തികളുടെ ജിയോ ടാഗിംഗ് നടത്തുന്നതിനും ഇഗ്രാം സ്വരാജ് പോർട്ടലിൽ ബില്ലുകൾ തയ്യാറാക്കുന്നതിനും പ്രോജക്ട് അസിസ്റ്റന്റിനെ താത്കാലികമായി നിയമിക്കുന്നു. പ്രായപരിധി 2026 ജനുവരി ഒന്നിന് 18നും 30നുമിടയിൽ. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്ക് മൂന്ന് വർഷ ഇളവ് അനുവദിക്കും. യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ / സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷൻ ആന്റ് ബിസിനസ് മാനേജ്മന്റ്. അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള സർക്കാർ അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കമ്പ്യുട്ടർ ആപ്ലിക്കേഷനോ പാസായിരിക്കണം. 28ന് വൈകിട്ട് അഞ്ചിന് മുമ്പ് സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഉൾപ്പെടെ നേരിട്ടോ /തപാൽ മാർഗമോ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0468 2362036.