മലയാലപ്പുഴയിൽ തെരുവുനായ ആക്രമണം: അഞ്ചു പേർക്ക് പരിക്ക്

Monday 18 May 2026 3:14 AM IST

കോന്നി : മലയാലപ്പുഴയിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് 4 .30ന് മലയാലപ്പുഴ പ്ലാവറപ്പടിയിലാണ് സംഭവം. വീട്ടുമുറ്റത്ത് എത്തിയ തെരുവുനായ പ്ലാവറയിൽ ശാന്ത (65) കുഞ്ഞാപ്പു (3) പടിഞ്ഞാറെ പുന്നാട്ടിയിൽ ദീപു (45) നന്ദു ( 7) ശാന്ത (65) എന്നിവരെയാണ് കടിച്ചത്. നന്ദുവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.