വിദ്യാഭ്യാസ അവാർഡ്
Tuesday 02 June 2026 12:53 AM IST
പത്തനംതിട്ട : മത്സ്യതൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുളള ആലപ്പുഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മത്സ്യതൊഴിലാളികളുടെയും അനുബന്ധ മത്സ്യതൊഴിലാളികളുടെയും കുട്ടികളിൽ നിന്ന് വിദ്യാഭ്യാസ അവാർഡിന് അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി പരീക്ഷയിൽ ഫുൾ എ പ്ലസും യൂണിവേഴ്സിറ്റി തലത്തിൽ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകൾ, കായിക മത്സരങ്ങളിൽ ദേശീയതലത്തിലും സംസ്ഥാന തലത്തിലും (ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) ഗ്രൂപ്പ് അടിസ്ഥാനത്തിലും (ദേശീയതലത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ) വിജയം കരസ്ഥമാക്കിയവർക്കാണ് അവസരം. ജൂൺ ആറിനുളളിൽ അതത് ഫിഷറീസ് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം.