പ്രവേശനോത്സവം

Tuesday 02 June 2026 12:58 AM IST

മല്ലപ്പള്ളി : കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് 32 നമ്പർ തുണ്ടിയംകുളം അങ്കണവാടിയിൽ പ്രവേശനോത്സവം ആഘോഷിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം മറിയാമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു നൈനാൻ മരുതുക്കുന്നേൽ, അംബിക സോമൻ, നിർമ്മല ചന്ദ്രബാബു എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞവർഷം അങ്കണവാടി പഠനം പൂർത്തിയാക്കിയവർക്കും പുതുതായി പ്രവേശനം നേടിയവർക്കും ചിത്രകഥ പുസ്തകം, നോട്ട് ബുക്ക് മുതലായവ നൽകി​. മധുരപലഹാര വിതരണവും നടന്നു.