വിദ്യാർത്ഥികൾക്ക് പഠനോപകരണ വിതരണം
Tuesday 02 June 2026 12:59 AM IST
തിരുവല്ല : സവിശേഷ പ്രത്യേകതയുള്ള കുട്ടികളെ ചേർത്തുപിടിക്കുന്ന തിരുവല്ല ബി.ആർ.സിയുടെ കൈത്താങ്ങ് പദ്ധതിപ്രകാരം, പുതിയ അദ്ധ്യയന വർഷത്തിലേക്ക് പ്രവേശിക്കുന്ന കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്ന കുട്ടികൾക്കുള്ള ഡയപ്പർ വിതരണവും ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സഭയുടെ സഹകരണത്തോടെ നടത്തി. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാദ്ധ്യക്ഷൻ മോറാൻ മോർ ഡോ.സാമൂവേൽ തെയോഫിലസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം നിർവഹിച്ചു . ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. 75 കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും ഡയപ്പർ വിതരണവും നടന്നത്. കെ.സി.സി സെക്രട്ടറി ഡോ.പ്രകാശ് പി.തോമസ്, ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ റോയ് ടി. മാത്യു, ഫാദർ ഷിജു മാത്യു, ഫാദർ ജോസ് കരിക്കം, ഫാദർ റോബിൻ കണ്ടത്തിൽ, ശങ്കരൻ നമ്പൂതിരി എന്നിവർ സംസാരിച്ചു.