ആംബുലൻസ് ഡ്രൈവർ

Tuesday 02 June 2026 12:01 AM IST

റാന്നി : ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആംബുലൻസ് ഡ്രൈവറെ നിയമിക്കുന്നു. യോഗ്യത ഹെവി ലൈസൻസ് എടുത്ത് മൂന്ന് വർഷം പ്രവൃത്തി പരിചയം, എട്ടാംക്ലാസ് വിദ്യാഭ്യാസം എങ്കിലും പൂർത്തീകരിച്ചവർ ആയിരിക്കണം, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്. മെഡിക്കൽ ഫിറ്റ്‌നെസ് സർട്ടിഫിക്കറ്റ്. പ്രായപരിധി 45 വയസ്. ചിറ്റാർ പഞ്ചായത്തിലുളളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂൺ 12ന് വൈകിട്ട് അഞ്ചിന് മുമ്പ് ചിറ്റാർ സാമൂഹിക ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർക്ക് സമർപ്പിക്കണം. ഫോൺ : 04735 256577.