വിദ്യാർത്ഥി സംഗമം

Tuesday 02 June 2026 12:02 AM IST

തിരുവല്ല: ഗിൽഗൽ എക്യുമെനിക്കൽ പ്രയർ ആൻഡ് ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽ വിദ്യാർത്ഥി സംഗമം നടത്തി. വിനു ജോബ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ഡോ ജോസഫ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സാൽവേഷൻ ആർമി മുൻ ഡി.സി മേ​ജർ ഒ.പി.ജോൺ മുഖ്യപ്രഭാഷണം ന​ട​ത്തി. പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കുട്ടികൾക്ക് പഠന സഹായികൾ വിതരണം ചെയ്തു. പ്രോഗ്രാം കൺവീനർ റോയി വർഗീസ് ഇലവുങ്കൽ, പാസ്റ്റർ സുരേഷ് ജോൺ, രാജീവ് സണ്ണി, ജോസ് പള്ളത്തുച്ചി​റ എന്നി​വർ പ്രസംഗി​ച്ചു.