കുടിവെള്ളം എത്തി​ക്കണം

Tuesday 02 June 2026 12:04 AM IST

അടൂർ : മൂന്നാളം വാർഡിൽ കുടിവെള്ള പ്രശ്നം പരിഹരിക്കാൻ അധികൃതർ നടപടി എടുക്കാൻ വൈകിയാൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് വാർഡ് കൗൺസിലർ രൂപേഷ് അടൂർ പറഞ്ഞു. പൈപ്പ് ലൈനിൽ വെള്ളമെത്തിയിട്ട് മാസങ്ങളാകുന്നു. മണക്കാല റോഡിന്റെ പല ഭാഗങ്ങളിൽ വാട്ടർ അതോറിറ്ററി അതികൃതർ കുഴിയെടുത്തെങ്കിലും വെള്ളം പൈപ്പി​ലൂടെ എത്തിക്കാൻ കഴിഞ്ഞിട്ടില്ല. നാട്ടുകാർ നിരവധി പരാതികൾ നൽകി​യെങ്കിലും ഉടൻ ശരിയാക്കുമെന്നാണ് അധികൃതർ പറയുന്നത്. പ്രശ്‌ന പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്ററി എക്സിക്യൂട്ടിവ് ഓഫീസർ മഞ്ജുഷയുമായി ചർച്ച നടത്തിയെങ്കിലും പരിഹാരമുണ്ടായില്ല.