അദ്ധ്യാപക സംഗമം

Tuesday 02 June 2026 12:32 AM IST

മഞ്ഞിനിക്കര: മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്‌കൂൾ അസോസിയേഷൻ തുമ്പമൺ ഭദ്രാസന അദ്ധ്യാപക സംഗമം ഫാദർ സാംജി വറുഗീസ് ഉദ്ഘാടനം ചെയ്തു. ജീവിത വഴികളിൽ മുന്നേറാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വം അദ്ധ്യാപകർക്കുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ഭദ്രാസന ഡയറക്ടർ ജോസ് പനച്ചയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. സെൻട്രൽ കമ്മിറ്റി അംഗം റോയ്‌​സ് മാത്യൂ മത്തിനിക്കര, ജോളി അലക്‌സ്, അന്നമ്മ കുറിയാക്കോസ്, എൻ.എ.ബിനോയി, ടിറ്റു മത്തായി എന്നിവർ പ്രസംഗിച്ചു.