റോയൽ എൻഫീൽഡ് ബുള്ളറ്റ് 650 ഇന്ത്യയിൽ
Monday 01 June 2026 12:30 AM IST
കൊച്ചി: ഐകോണിക് മോട്ടോർസൈക്കിൾ ബ്രാൻഡായ റോയൽ എൻഫീൽഡ് ഇന്ത്യയിൽ പുതിയ ബുള്ളറ്റ് 650 പുറത്തിറക്കി. കാനൺ ബ്ലാക്ക്, ബാറ്റിൽഷിപ്പ് ബ്ലൂ എന്നീ രണ്ട് നിറങ്ങളിൽ ലഭ്യമാണ്. വാഹനത്തിന്റെ വിൽപ്പന ഇന്നലെ ആരംഭിച്ചു. 650 സിസി പാരലൽ ട്വിൻ എഞ്ചിനും 6-സ്പീഡ് ഗിയർബോക്‌സും ഉൾക്കൊള്ളുന്ന ബുള്ളറ്റ് 650, ക്ലാസിക് ഡിസൈനും ആധുനിക പ്രകടന ശേഷിയും ഒരുമിപ്പിക്കുന്നതാണ്. സിഗ്നേച്ചർ ടിയർഡ്രോപ്പ് ഫ്യൂവൽ ടാങ്ക്, കൈവരയിലുള്ള പിൻസ്ട്രൈപ്പുകൾ, നേർനിലയിൽ ഇരിക്കുന്ന റൈഡിംഗ് പോസിഷൻ തുടങ്ങിയ ബുള്ളറ്റിന്റെ പാരമ്പര്യ രൂപകൽപ്പന നിലനിർത്തിയിരിക്കുന്ന ഈ മോഡലിൽ എൽ.ഇ.ഡി ലൈറ്റിംഗ്, ഷോവ സസ്പെൻഷൻ, നവീകരിച്ച ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയ പ്രീമിയം സവിശേഷതകളും ഉൾപ്പെടുത്തിയിട്ടുണ്ട്
വില
3,64,856 രൂപ(എക്‌സ്-ഷോറൂം)